മുസ്‌ലിംകള്‍ സര്‍ക്കാര്‍ അനുമതിയോടെ വീട്ടില്‍ നിസ്‌കരിച്ചാല്‍ മതിയെന്ന് ഹിന്ദുത്വര്‍

Update: 2025-12-14 14:46 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ വെള്ളിയാഴ്ച നിസ്‌കാരത്തിന് പോയ മുസ്‌ലിംകളെ ഹിന്ദുത്വര്‍ തടഞ്ഞു. ഡിസംബര്‍ 12ന് ഡെറാഡൂണിലെ മിയാന്‍വാല പ്രദേശത്താണ് സംഭവം. ഉത്തരാഖണ്ഡില്‍ മുസ്‌ലിംകളെ നിസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ഹിന്ദുത്വരുടെ അതിക്രമം. വീടുകളില്‍ നിസ്‌കരിക്കുന്നതിനും മുസ്‌ലിംകള്‍ അനുമതി തേടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഒരു മുസ്‌ലിം കുടുംബത്തെ ഹിന്ദുത്വര്‍ ഭീഷണിപ്പെടുത്തുന്ന സമയത്ത് പോലിസുകാരും പ്രദേശത്തുണ്ടായിരുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. ഈ സംഭവങ്ങളില്‍ ഉത്തരാഖണ്ഡ് പോലിസ് പ്രതികരിച്ചിട്ടില്ല.