മുസ്‌ലിംകള്‍ അയോധ്യ വിടണമെന്ന് ബിജെപി നേതാവ്

Update: 2025-09-25 13:30 GMT

ഫൈസാബാദ്: ഉത്തര്‍പ്രദേശിലെ ഫൈസാബാദിലെ അയോധ്യയില്‍ നിന്നും മുസ്‌ലിംകള്‍ ഒഴിഞ്ഞുപോവണമെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംപിയുമായ വിനയത് കത്യാര്‍. അയോധ്യപ്രദേശത്ത് ക്ഷേത്രങ്ങള്‍ അനുവദിക്കില്ലെന്നും കത്യാര്‍ പറഞ്ഞു. ബാബരി മസ്ജിദ് പൊളിച്ച് ശ്രീരാമന്റെ പേരില്‍ ക്ഷേത്രം രൂപീകരിക്കാനുള്ള ഹിന്ദുത്വ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു കത്യാര്‍. മുസ് ലിംകള്‍ സരയൂ നദിക്ക് അപ്പുറം പോവണം. മുസ്‌ലിംകളെ അയോധ്യയില്‍ നിന്നും പുറത്താക്കിയ ശേഷം വന്‍തോതില്‍ ദീപാവലി ആഘോഷിക്കുമെന്നും കത്യാര്‍ പറഞ്ഞു.