അഹ്മദാബാദില്‍ തറാവീഹ് നമസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ക്ക് നേരെ കല്ലേറ് (വീഡിയോ)

Update: 2025-03-06 01:53 GMT

അഹമദാബാദ്: ഗുജറാത്തിലെ അഹ്മദാബാദില്‍ തറാവീഹ് നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നുവര്‍ക്ക് നേരെ കല്ലേറ്. സംഭവത്തില്‍ അമിത്, സുനില്‍ എന്നീ രണ്ടുപേര്‍ക്കെതിരെ പോലിസില്‍ പരാതി നല്‍കി. പ്രതികളുടെ പേര് പറഞ്ഞിട്ടും അജ്ഞാതര്‍ കല്ലെറിഞ്ഞു എന്നാണ് പരാതിയില്‍ പോലിസ് എഴുതിയത്. അഹ്മദാബാദിലെ വത്‌വ ഗ്രാമത്തില്‍ എല്ലാവര്‍ഷവും റമദാനില്‍ ഇത്തരം സംഭവങ്ങള്‍ നടക്കാറുണ്ടെന്ന് പ്രദേശവാസിയായ സെയ്ദ് മെഹ്ദി പറഞ്ഞു. റമദാനില്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെയും കല്ലേറുണ്ടാവാറുണ്ടെന്നും സെയ്ദ് പറഞ്ഞു.