ജയ് ശ്രീ റാം മുദ്രാവാക്യം വിളിക്കാന്‍ നിര്‍ബന്ധിച്ച് മുസ്‌ലിം യുവാക്കളെ മര്‍ദ്ദിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദിലെ റായ് ദുര്‍ഗം പ്രദേശത്ത് മുസ്‌ലിം യുവാക്കളെ ഹിന്ദുത്വര്‍ മര്‍ദ്ദിച്ചു. വാളുകളും വടികളുമായി എത്തിയ ഹിന്ദുത്വ സംഘം യുവാക്കളെ ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാനും നിര്‍ബന്ധിച്ചു. ജയ് ശ്രീ റാം എന്ന് വിളിക്കാന്‍ യുവാക്കള്‍ വിസമ്മതിച്ചതിനാണ് ഹിന്ദുത്വര്‍ ആക്രമണം നടത്തിയത്. ഇതേതുടര്‍ന്ന് പ്രദേശവാസികള്‍ പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ഇത്തരം ആക്രമണങ്ങള്‍ സാധാരണ ആക്രമണങ്ങള്‍ അല്ലെന്നും മുസ്‌ലിംകളെ ഭയപ്പെടുത്താനാണെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത പ്രദേശവാസിയായ അബ്ദുല്‍ സത്താര്‍ പറഞ്ഞു.
കന്നുകാലികളുമായി പോവുകയായിരുന്ന മുസ്‌ലിം ഓട്ടോ ഡ്രൈവറെ ജൂണ്‍ എട്ടിന് അട്ടാപൂരില്‍ ഹിന്ദുത്വ സംഘം ആക്രമിച്ചിരുന്നു. ഖട്ടര്‍ ഹിന്ദു രക്ഷാദള്‍ എന്ന പേരില്‍ എത്തിയ സംഘമാണ് ഡ്രൈവറെ ആക്രമിച്ചത്. ഡ്രൈവറുടെ പണവും മൊബൈലും സംഘം മോഷ്ടിച്ചു.