പറ്റ്‌ന: ബിഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ മുസ്‌ലിം യുവാവിനെ അക്രമികള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. കല്യാണ്‍പൂര്‍ പോലിസ് സ്‌റ്റേഷന്‍ പ്രദേശത്തെ ഫുല്‍ഹാര ഗ്രാമത്തില്‍ മുഹമ്മദ് ദാവൂദാണ് ആക്രമണത്തിന് ഇരയായത്. മോഷണം സംശയിച്ചാണ് ആക്രമണം നടത്തിയതെന്ന് അക്രമികള്‍ അവകാശപ്പെട്ടു. പോലിസ് എത്തി മുഹമ്മദ് ദാവൂദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോപിക്കപ്പെടുന്ന മോഷണ മുതല്‍ ഒന്നും മുഹമ്മദ് ദാവൂദില്‍ നിന്ന് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. 2025 ഡിസംബര്‍ അഞ്ചിന് നവാദ ജില്ലയില്‍ അത്തര്‍ ഹുസൈനെ ഹിന്ദുത്വ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു. ആക്രമിക്കുന്നതിന് മുമ്പ് തന്റെ പേര് പ്രതികള്‍ ചോദിച്ചതായി അത്തര്‍ ഹുസൈന്‍ പോലിസിന് മരണമൊഴി നല്‍കിയിരുന്നു.