മുസ്‌ലിം വിദ്യാര്‍ഥിയെ ഹിന്ദുത്വര്‍ തല്ലിക്കൊന്നു

Update: 2025-07-31 14:31 GMT

ഫതഹ്പൂര്‍: ഉത്തര്‍പ്രദേശിലെ ഫതഹ്പൂരില്‍ പതിനേഴുകാരനായ മുസ്‌ലിം വിദ്യാര്‍ഥിയെ ഹിന്ദുത്വര്‍ തല്ലിക്കൊന്നു. ഫതഹ്പൂരിലെ മഹാറിഷി വിദ്യാ മന്ദിര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ മുഹമ്മദ് ആരിഷാണ് കൊല്ലപ്പെട്ടത്. ജൂലൈ 23ന് കാശിറാം കോളനിക്ക് സമീപം വച്ചാണ് മൂന്നംഗ സംഘം ആരിഷിനെ ആക്രമിച്ചത്.


ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കാണ്‍പൂരില്‍ ചികില്‍സയിരിക്കെ ജൂലൈ 26ന് ആരിഷ് മരിക്കുകയായിരുന്നു. ആരിഷിനെ ആക്രമിച്ച ശേഷം അക്രമികള്‍ ആഹ്ലാദസൂചകമായി ബൈക്ക് റാലിയും നടത്തിയിരുന്നു. മുസ്‌ലിംകളെ മോശക്കാരായി ചിത്രീകരിക്കുന്ന വര്‍ഗീയ പ്രചാരണവും നടന്നു. കേസില്‍ ഹര്‍ഷ് വര്‍ധനന്‍ പാണ്ഡെ, ദീപക് സവിത, ഭരത് സര്‍ക്കാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ബജ്‌റങ്ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷ് വര്‍ധനന്‍ രണ്ടു മാസം മുമ്പ് ആരിഷിനെ ഭീഷണിപ്പെടുത്തിയിരുന്നു.