മുസ്‌ലിം വയോധികനെ ഹിന്ദുത്വര്‍ മര്‍ദ്ദിച്ചു; ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചു

Update: 2025-05-12 15:29 GMT

ദയൂബന്ദ്: ഉത്തര്‍പ്രദേശിലെ ദയൂബന്ദിലെ അമര്‍പൂരില്‍ മുസ്‌ലിം വയോധികനെ ഹിന്ദുത്വര്‍ ആക്രമിച്ചു. വയലില്‍ നനക്കുകയായിരുന്നയാളെയാണ് രണ്ടു പേര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. പേര് ചോദിച്ചതിന് ശേഷം താടി പിടിച്ചു വലിക്കുകയും ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും തല്ലിച്ചതയ്ക്കുകയുമായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വയോധികനെ രക്ഷിച്ചു. സംഭവത്തില്‍ പോലിസില്‍ പരാതി നല്‍കി. അന്വേഷണം ആരംഭിച്ചതായും ഉടന്‍ തന്നെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് ഉറപ്പുനല്‍കിയെന്ന് സീ ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു.