മുസ്‌ലിം വയോധികന്റെ താടി ഹിന്ദുത്വര്‍ മുറിച്ചു(video)

Update: 2025-06-13 05:26 GMT
മുസ്‌ലിം വയോധികന്റെ താടി ഹിന്ദുത്വര്‍ മുറിച്ചു(video)

അഗര്‍ത്തല: ത്രിപുരയിലെ ഉദയ്പൂരിലെ ഗോംതി പ്രദേശത്ത് മുസ്‌ലിം വയോധികന്റെ താടി ഹിന്ദുത്വര്‍ മുറിച്ചു. ബലി പെരുന്നാള്‍ ദിവസമായിരുന്നു സംഭവം. പശുവിനെ അറുത്തു എന്ന് ആരോപിച്ച് വീട്ടില്‍ എത്തിയ സംഘം മുല്ലയെന്ന് വിളിച്ചാണ് ആക്രമിച്ചതെന്ന് വയോധികന്‍ പറയുന്നു.

പോവുന്നതിന് മുമ്പ് വീട്ടില്‍ നിര്‍ത്തിയിട്ട വാഹനവും നശിപ്പിച്ചു. ഹിന്ദു ജാഗരണ മഞ്ച് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ഈ ആക്രമണം നടത്തിയത്. ത്രിപുര ഭൂവനേശ്വരി ക്ഷേത്രത്തിന് സമീപം പശുവിനെ കശാപ്പ് നടത്തിയെന്ന പ്രചരണത്തെ തുടര്‍ന്ന് ഏതാനും വീടുകള്‍ ഹിന്ദുത്വര്‍ തകര്‍ത്തു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ വിഎച്ച്പിയും ബജ്‌റങ്ദളുമാണെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്റ് മുഫ്തി തയ്യിബുര്‍ റഹ്മാന്‍ പറഞ്ഞു.

Similar News