'ലവ് ജിഹാദ്' ആരോപണം; മുന്‍ കൗണ്‍സിലറെ മര്‍ദ്ദിച്ച് അഭിഭാഷകര്‍ (വീഡിയോ)

Update: 2025-03-04 01:27 GMT

അജ്മീര്‍: ഹിന്ദുത്വരുടെ 'ലവ് ജിഹാദ്' ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ മുന്‍ കൗണ്‍സിലറെ കോടതിയില്‍ വച്ച് അഭിഭാഷകര്‍ മര്‍ദ്ദിച്ചു. രാജസ്താനിലെ അജ്മീര്‍ കോടതിയിലാണ് സംഭവം. ആക്രമണത്തിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തെ പൗരാവകാശ സംഘടനയായ പിയുസിഎല്‍ അപലപിച്ചു. നിയമം കൈയ്യിലെടുക്കാന്‍ അഭിഭാഷകരെ ഭരണകൂടം അനുവദിക്കരുതെന്ന് പിയുസിഎല്‍ ആവശ്യപ്പെട്ടു. കോടതി സുരക്ഷിതമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ജഡ്ജിക്ക് നിവേദനവും നല്‍കിയിട്ടുണ്ട്.