മുസ്‌ലിം ലീഗ് മലപ്പുറത്തേക്ക് എല്ലാം ഊറ്റിയെടുത്തു: വെള്ളാപ്പള്ളി നടേശന്‍

Update: 2025-12-18 06:03 GMT

ആലപ്പുഴ: മുസ്ലിം ലീഗ് മലപ്പുറം പാര്‍ട്ടിയാണെന്നും മലപ്പുറത്തേയ്ക്ക് എല്ലാം ഊറ്റിയെടുത്തുന്നുവെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഞാനൊരു വര്‍ഗീയവാദിയാണെന്നാണ് മുസ്ലിം ലീഗ് നേതാക്കള്‍ പറയുന്നത്. എന്നെ ദേശീയവാദിയായി കൊണ്ടുനടന്ന കാലം ഉണ്ടായിരുന്നു. എന്റെ ഉള്ളില്‍ ജാതിചിന്ത ഇല്ല. എന്നാല്‍ ജാതി വിവേചനം കാണിക്കുമ്പോള്‍ ആ ചിന്ത ഉണ്ടാകാറുണ്ടെന്നും ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. താന്‍ മുസ്ലിം സമുദായത്തെ ആക്ഷേപിച്ചിട്ടില്ലെന്നും ലീഗിനെയാണ് പറഞ്ഞതെന്നും വെള്ളാപ്പള്ളി വിശദീകരിക്കാന്‍ ശ്രമിച്ചു. ആന്റണിയും അച്യുതാനന്ദനും ലീഗിനെതിരെ പറഞ്ഞിട്ടില്ലെ. എന്നാല്‍ ലീഗിനെതിരെ പറഞ്ഞതിന് സകല അലവലാതികളും തന്നെ ചീത്ത പറയുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാധ്യമങ്ങളും ഇതിന്റെ പേരില്‍ വേട്ടയാടി. ലീഗ് നേതാവ് മുഖ്യമന്ത്രിയെ ആണും പെണ്ണും കെട്ടവന്‍ എന്ന് പറഞ്ഞു. ഇങ്ങനെ തറ പറയുന്നവര്‍ ഉണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.