പറ്റ്‌ന: പശ്ചിമബംഗാള്‍ സ്വദേശികളായ വ്യാപാരികള്‍ക്കെതിരെ ബിഹാറില്‍ ആക്രമണങ്ങള്‍ തുടരുന്നു. പോത്തിയ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് ഒരു കച്ചവടക്കാരനെ ഹിന്ദുത്വ സംഘം ആക്രമിച്ചു. അഖ്മല്‍ റഹ്‌മാന്‍ എന്നയാളെയാണ് ആക്രമിച്ചത്. അക്രമികള്‍ റഹ്‌മാന്റെ കൈവശമുണ്ടായിരുന്ന 12,000 രൂപയും കവര്‍ന്നു. സഹാര്‍സ പ്രദേശത്ത് മുഹമ്മദ് മുജാഹിദ് എന്ന കച്ചവടക്കാരനെ ഹിന്ദുത്വ സംഘം തോക്ക് ഉപയോഗിച്ച് വെടിവച്ചു. മുഹമ്മദ് മുജാഹിദ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.