ഇസ്രായേലിനെതിരേ മുസ്‌ലിം രാജ്യങ്ങളുടെ ജോയിന്റ് ഓപ്പറേഷന്‍ റൂം വേണം: ഇറാന്‍ സുരക്ഷാ മേധാവി
തെഹ്‌റാന്‍: ഇസ്രായേലിനെതിരെ ജോയിന്റ് ഓപ്പറേഷന്‍സ് റൂം സ്ഥാപിക്കാന്‍ മുസ്‌ലിം രാജ്യങ്ങള്‍ തയ്യാറാവണമെന്ന് ഇറാന്‍ സുരക്ഷാ മേധാവി അലി ലാരിജാനി. ''അടുത്ത ദിവസം നടക്കുന്ന ഇസ്‌ലാമിക രാജ്യങ്ങളുടെ കോണ്‍ഫറന്‍സില്‍ തീക്ഷ്ണമായ സംസാരങ്ങളുണ്ടാവും. പക്ഷേ, ഇസ്രായേലിന്റെ ആക്രമണങ്ങള്‍ തടയാനുള്ള പദ്ധതികളുണ്ടാവില്ല. ഏറ്റവും ചുരുങ്ങിയത് ഇസ്രായേലിനെ നേരിടാന്‍ ഒരു ജോയിന്റ് ഓപ്പറേഷന്‍ റൂം സ്ഥാപിക്കണം. അത് മാത്രമേ ഇസ്രായേലിനെ തടയൂ''-അലി ലാരിജാനി പറഞ്ഞു. ''ഫലസ്തീനിലെ പട്ടിണികിടക്കുന്നവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ മുസ് ലിംകള്‍ക്ക് വേണ്ടി നിങ്ങള്‍ ഒന്നും ചെയ്തിട്ടില്ല, ഏറ്റവും ചുരുങ്ങിയത് സ്വന്തം നാശമെങ്കിലും ഒഴിവാക്കാന്‍ എളിമയുള്ള തീരുമാനമെങ്കിലും എടുക്കൂ!''-മുസ്‌ലിം രാജ്യങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ലാരിജാനി പറഞ്ഞു.