മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ 'മുസ്‌ലിം കമ്മീഷണര്‍' ആയിരുന്നുവെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ
ന്യൂഡല്‍ഹി: രാജ്യത്തെ മത ആഭ്യന്തര യുദ്ധത്തിന് കാരണം സുപ്രിംകോടതി ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്നയാണെന്ന പരാമര്‍ശത്തിന് പിന്നാലെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെയും വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. മുസ്‌ലിംകളുടെ ഭൂമി തട്ടിയെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ വഖ്ഫ് ഭേദഗതി നിയമം കൊണ്ടുവന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി 'മുസ്‌ലിം കമ്മീഷണറായിരുന്നുവെന്ന്' നിഷികാന്ത് ദുബെ ആരോപിച്ചു.
'വഖ്ഫ് നിയമം മുസ്‌ലിം ഭൂമി തട്ടിയെടുക്കാനുള്ള സര്‍ക്കാരിന്റെ ഒരു ദുഷ്ട പദ്ധതിയാണെന്ന് നിസംശയം പറയാം. സുപ്രീം കോടതി ഇത് തുറന്നു പറയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ദുഷ്ടരുടെ പ്രചാരണ യന്ത്രം തെറ്റായ വിവരങ്ങള്‍ ഫലപ്രദമായി പ്രചരിപ്പിച്ചിട്ടുണ്ട്.''-എസ് വൈ ഖുറേഷി എക്‌സില്‍ എഴുതി. ഇതിന് മറുപടി പറയുന്നതിന് പകരമാണ് നിഷികാന്ത് ദുബെ വംശീയ വിദ്വേഷ ആരോപണം നടത്തിയത്.
എസ് വൈ ഖുറേഷി ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരുന്നില്ലെന്നും മുസ്‌ലിം കമ്മീഷണറായിരുന്നുവെന്നും നിഷികാന്ത് ദുബെ എക്‌സില്‍ ആരോപിച്ചു. ബംഗ്ലാദേശില്‍ നിന്നുള്ളവരെ ജാര്‍ഖണ്ഡിലെ സന്താല്‍ പര്‍ഗാനയില്‍ കുടിയിരുത്തി വോട്ടവകാശം നല്‍കിയ ആളാണ് ഖുറേഷിയെന്നും അയാള്‍ കുറ്റപ്പെടുത്തി. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത്, 2010 ജൂലൈ 30 മുതല്‍ 2012 ജൂണ്‍ 10 വരെ ഇന്ത്യയുടെ പതിനേഴാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഖുറൈഷി സേവനമനുഷ്ഠിച്ചിരുന്നു.