കാര്‍ കുളത്തില്‍ വീണു; ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച് ആളെക്കൂട്ടി രക്ഷാപ്രവര്‍ത്തനം നടത്തി ഇമാം
ഗുവാഹതി: കുളത്തില്‍ മുങ്ങിയ കാര്‍ യാത്രക്കാരെ രക്ഷിക്കാന്‍ പള്ളിയിലെ ലൗഡ്‌സ്പീക്കര്‍ ഉപയോഗിച്ച് ഇമാം. ലൗഡ് സ്പീക്കറിലൂടെ ഇമാം നടത്തിയ ആഹ്വാനം കേട്ടെത്തിയവര്‍ വാഹനത്തിലൂണ്ടായിരുന്ന ഏഴു പേരെയും രക്ഷിച്ചു. അസമിലെ ശ്രീഭൂമി ജില്ലയിലാണ് സംഭവം. ദീര്‍ഘദൂര യാത്ര കഴിഞ്ഞ് എത്തിയ കാറിലെ എല്ലാവരും ഉറക്കത്തിലായിരുന്നു. ഡ്രൈവറും ഉറങ്ങിപ്പോയതോടെയാണ് കാര്‍ കുളത്തില്‍ വീണത്. ശബ്ദം കേട്ട പള്ളി ഇമാമും മദ്‌റസ അധ്യാപകനുമായ മൗലാന അബ്ദുല്‍ ബാസിത്ത് ലൗഡ്‌സ്പീക്കറിലൂടെ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. അതോടെ പ്രദേശവാസികള്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. വാഹനത്തിലുണ്ടായിരുന്ന ഏഴുപേരെയും ജീവനോടെ രക്ഷിക്കാനായി.