മുസ്‌ലിം ആഭരണക്കച്ചവടക്കാരനെ തല്ലിക്കൊന്നു

Update: 2025-12-12 05:41 GMT

മീറത്ത്: ആഭരണങ്ങള്‍ നടന്നുവില്‍ക്കുന്ന മുസ്‌ലിം കച്ചവടക്കാരനെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ നഗ്ല ബഞ്ചാരയില്‍ ഞായറാഴ്ചയാണ് സംഭവം. മുഹഹമ്മദ് യൂസുഫ് എന്ന 39കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രജീന്ദര്‍ വെര്‍മ, ഭാരത് സിങ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പോലിസ് അവകാശപ്പെട്ടു. ആക്രമണത്തെ തുടര്‍ന്ന് മുഹമ്മദ് യൂസുഫ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. മുഹമ്മദ് യൂസുഫിന്റെ ഭാര്യ ഷക്കീല നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്. കേസ് അന്വേഷിക്കാന്‍ മൂന്നു സംഘങ്ങള്‍ രൂപീകരിച്ചതായി ദിബായ് സര്‍ക്കിള്‍ ഓഫിസര്‍ പ്രഖാര്‍ പാണ്ഡെ പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് ആഭരണം വില്‍ക്കുന്നയാളായിരുന്നു യൂസുഫ്.