മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: ലീഗിന്റെ വീട് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം

Update: 2025-09-22 12:16 GMT

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്കായി മുസ്‌ലിം ലീഗ് വീടുകള്‍ നിര്‍മിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് മേപ്പാടി പഞ്ചായത്ത് സെക്രട്ടറി വാക്കാല്‍ നിര്‍ദേശം നല്‍കി. ലാന്‍ഡ് ഡെവലപ്‌മെന്റ് പെര്‍മിറ്റ് നടപടിക്രമം പാലിക്കാതെ നിര്‍മ്മാണം നടത്തുന്നു എന്ന് ആരോപിച്ച് നേരത്തെ നോട്ടിസ് നല്‍കിയിരുന്നു. പിന്നാലെ ഇന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് വാക്കാല്‍ നിര്‍ദേശം നല്‍കിയത്. പ്രവൃത്തികള്‍ തുടര്‍ന്നാല്‍ സ്റ്റോപ്പ് മെമ്മോ നല്‍കും.

അതേസമയം, ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരിയാണ് സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്.


വയനാടിനായി മുന്നിട്ടിറങ്ങിയ കേരള മുസ്ലിം ജമാഅത്ത്, എസ്‌വൈഎസ്, എസ്എസ്എഫ്, ഐസിഎഫ്, ആര്‍എസ്‌സി എന്നീ സംഘടനകളുടെ ഇടപെടല്‍ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.