മുനമ്പം വഖ്ഫ് ഭൂമി: അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള വിലക്ക് നീട്ടി

Update: 2025-04-29 16:16 GMT

കൊച്ചി: മുനമ്പം വഖ്ഫ് ഭൂമി കേസില്‍ കോഴിക്കോട് വഖഫ് െ്രെടബ്യൂണല്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക് തുടരും. ഇടക്കാല വിധി മേയ് ഒമ്പതുവരെ തുടരാനാണ് ജസ്റ്റിസുമാരായ ജി ഗിരീഷ്, കെ വി ജയകുമാര്‍ എന്നിവരടങ്ങുന്ന അവധിക്കാല ഡിവിഷന്റെ ബെഞ്ചിന്റെ നിര്‍ദേശം. മുനമ്പം വഖ്ഫ് ഭൂമി വിഷയത്തില്‍ മുമ്പ് പറവൂര്‍ സബ് കോടതിയില്‍ നല്‍കിയ ഹരജിയും ഉത്തരവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിളിച്ചുവരുത്തണമെന്ന ആവശ്യം െ്രെടബ്യൂണല്‍ തള്ളിയതിനെതിരെ വഖ്ഫ് ബോര്‍ഡ് നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.