ഓവുചാലില്‍ വീണ പെണ്‍കുട്ടിയ രക്ഷിക്കാന്‍ ശ്രമിച്ച യുവാവ് മരിച്ചു; പെണ്‍കുട്ടി രക്ഷപ്പെട്ടു
മുംബൈ: ഓവുചാലില്‍ വീണ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച യുവാവ് മരിച്ചു. പെണ്‍കുട്ടി രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ ഈസ്റ്റ് ഗട്ടോക്പാരിലെ റാംബായ് കോളനി പ്രദേശത്ത് ഞായറാഴ്ച്ച വൈകീട്ടാണ് സംഭവം. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് ബോളുമായി കളിക്കുകയായിരുന്ന നാലുവയസുകാരിയായ സോണാലി ബഞ്ചാര എന്ന കുട്ടി ഓവുചാലില്‍ വീണത്. ഓവുചാലില്‍ വീണ ബോള്‍ എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് കുട്ടിക്ക് അപകടം പറ്റിയത്.
കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍വാസികളായ സന്ദീപ് സത്തറും ഷഹ്‌സാദ് ശെയ്ഖും ഓടിയെത്തി. ഇരുവരും ഓവുചാലില്‍ ഇറങ്ങി കുട്ടിയെ പുറത്തേക്ക് എത്തിച്ചു. പക്ഷേ, ഓടയിലെ ഒരു വിടവില്‍ ശെയ്ഖിന്റെ കാല്‍ കുടുങ്ങി. ഫയര്‍ഫോഴ്‌സ് എത്തി ശെയ്ഖിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ശെയ്ഖിന് ഭാര്യയും നാലുമക്കളുമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.