ബംഗ്ലാദേശികള്‍ക്കും അസമില്‍ ജീവിക്കാമെന്ന പ്രസ്താവന; സയ്ദ ഹമീദിനെതിരേ 16 കേസുകള്‍

Update: 2025-08-31 10:27 GMT

ഗുവാഹത്തി: ബംഗ്ലാദേശികള്‍ക്കും അസമില്‍ ജീവിക്കാമെന്ന പരാമര്‍ശത്തില്‍ ആസൂത്രണ കമ്മീഷന്‍ മുന്‍ അംഗം സയ്ദ ഹമീദിനെതിരേ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അസം ജാതിയ പരിഷത്ത് എന്ന സംഘടനയാണ് വിവിധ ജില്ലകളില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലിസ് കേസെടുക്കുകയായിരുന്നു. സയ്ദയുടെ പ്രസ്താവന അസം വിരുദ്ധമാണെന്നും വര്‍ഗീയ സ്വഭാവത്തിലുള്ളതാണെന്നും പരാതി ആരോപിക്കുന്നു. ''ബംഗ്ലാദേശിയാവുന്നത് കുറ്റമാണോ? ബംഗ്ലാദേശികളും മനുഷ്യരാണ്, ലോകം വളരെ വലുതാണ്. ബംഗ്ലാദേശികള്‍ക്കും ജീവിക്കാം. അവര്‍ ആരുടെയും അവകാശങ്ങള്‍ ഹനിക്കുന്നില്ല.'' എന്നായിരുന്നു സയ്ദയുടെ പ്രസ്താവന.