മുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച തുറക്കും

Update: 2025-06-28 16:42 GMT

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച തുറക്കുമെന്ന് തമിഴ്‌നാട്. രാവിലെ പത്തുമണിക്ക് ഷട്ടറുകള്‍ ഉയര്‍ത്തും. പരമാവധി ആയിരം ഘനയടിവെള്ളം തുറന്നുവിടും. അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.

നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയിട്ടില്ല. എന്നാല്‍ ശനിയാഴ്ച രാത്രി 136 അടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം നിലവില്‍ പെരിയാറില്‍ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്. 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 20 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു.