മുള്ളന്‍പന്നിയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് പരിക്ക്

Update: 2025-03-04 13:25 GMT

കണ്ണൂര്‍: കൂത്തുപറമ്പ് കണ്ടേരിയില്‍ മുള്ളന്‍പന്നിയുടെ ആക്രമണത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്. കണ്ടേരി സ്വദേശി മുഹമ്മദ് ശാദിലിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.രാവിലെ അഞ്ചരയോടെ സ്‌കൂട്ടറില്‍ മദ്‌റസയിലേക്ക് പോയതായിരുന്നു മുഹമ്മദ് ശാദില്‍. ഈ സമയം റോഡിന് കുറുകേ മുള്ളന്‍പന്നി ചാടി. സ്‌കൂട്ടര്‍ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മുള്ളന്‍പന്നി ആക്രമിച്ചതും മുള്ളുകള്‍ കുട്ടിയുടെ ദേഹത്തേക്ക് കൊണ്ടതും. 12 മുള്ളുകള്‍ ശരീരത്തില്‍ കയറി എന്നാണ് വിവരം. ചില മുള്ളുകള്‍ തുളഞ്ഞ് മറുവശത്ത് എത്തിയിരുന്നു.