കോഴിക്കോട്: ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനും ആയിരുന്ന മുകുന്ദന്‍ സി മേനോന്‍ വിട പറഞ്ഞിട്ട് 20 വര്‍ഷം പൂര്‍ത്തിയാകുന്ന ഡിസംബര്‍ 12 വെള്ളിയാഴ്ച കോഴിക്കോട് നഗരം അദ്ദേഹത്തെ അനുസ്മരിക്കുന്നു.
മുകുന്ദന്‍ സി മേനോന്‍ സുഹൃദ് സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഇസ്‌ലാമിക് യൂത്ത് സെന്റര്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 4 മണിക്കാണ് പരിപാടി. ഗ്രോ വാസു, എന്‍ പി ചെക്കുട്ടി, പി ടി നാസര്‍, ഡോ.വി എം അബ്ദുസ്സലാം, കെ അംബിക, അഡ്വ. സാദിക്ക് നടുത്തൊടി, എന്‍ എം സിദ്ദീഖ്, തുടങ്ങിയവര്‍ പങ്കെടുക്കും.