മുഹര്‍റം ആഘോഷിച്ച് ഒരു മുസ്‌ലിം പോലുമില്ലാത്ത ഗ്രാമം

Update: 2025-07-07 13:41 GMT

ഷിമോഗ: മുഹര്‍റം ആചാരപമായി ആഘോഷിച്ച് ഒരു മുസ്‌ലിം കുടുംബം പോലുമില്ലാത്ത ഗ്രാമം. കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ ഷിരിഹള്ളി താണ്ഡ ഗ്രാമത്തിലാണ് മൂന്നു ദിവസമായി ആഘോഷം നടക്കുന്നത്. ബഞ്ചാര സമുദായക്കാര്‍ കൂടുതലുള്ള ഗ്രാമമാണിത്. ഇത് ഗ്രാമത്തിലെ പതിറ്റാണ്ടുകളായുള്ള രീതിയാണ്. ബഞ്ചാര രീതിയിലാണ് അവര്‍ മുഹര്‍റം ആഘോഷിക്കുന്നത്. രണ്ടു ദിവസത്തെ ചടങ്ങുകള്‍ക്ക് ശേഷം വലിയ മുഹര്‍റം റാലിയും നടത്തും.