ന്യൂഡല്‍ഹി: മുഫ്തി നൂര്‍ അഹമ്മദ് നൂര്‍ ഇന്ത്യയിലെ അഫ്ഗാനിസ്താന്‍ പ്രതിനിധി. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ജോയിന്റ് സെക്രട്ടറിയായ ആനന്ദ് പ്രകാശും മുഫ്തി നൂര്‍ അഹമ്മദ് നൂറും ഇന്നലെ കൂടിക്കാഴ്ച നടത്തി. സാമ്പത്തിക ബന്ധം, വാണിജ്യബന്ധം, വിസ നടപടികള്‍ തുടങ്ങിയ കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രി ആമിര്‍ ഖാന്‍ മുത്തഖി ഒക്ടോബറില്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അതിന് ശേഷമാണ് മുഫ്തി നൂര്‍ മുഹമ്മദ് നൂറിനെ ഇന്ത്യയിലെ പ്രതിനിധിയാക്കിയത്. അമേരിക്കന്‍ പിന്തുണയോടെ പ്രവര്‍ത്തിച്ചിരുന്ന അഫ്ഗാനിസ്ഥാനിലെ പാവസര്‍ക്കാരിനെ 2021ല്‍ താലിബാന്‍ അധികാരത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നിരുന്നാലും വിവിധ എംബസികളില്‍ മുന്‍ സര്‍ക്കാരിന്റെ പ്രതിനിധികളാണ് ഉണ്ടായിരുന്നത്.