മുസഫര്‍ നഗര്‍: പള്ളിയില്‍ ഉച്ചഭാഷിണി ഉപയോഗിച്ചെന്ന് ആരോപിച്ച് മുഅദ്ദിനെ പോലിസ് മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് സംഭവം. മദീന പള്ളിയിലെ മുഅദ്ദിനായ മുഹമ്മദ് ഇര്‍ഫാനാണ് മര്‍ദനത്തിന് ഇരയായത്. ഉച്ചഭാഷിണി ഉപയോഗിക്കാന്‍ ജില്ലാ ഭരണകൂടത്തില്‍ നിന്നും അനുമതിയുള്ളതായി ഇര്‍ഫാന്‍ പറഞ്ഞു. സര്‍വത് സ്‌റ്റേഷനിലെ പോലിസുകാരാണ് തന്നെ ആക്രമിച്ചതെന്നും ഇര്‍ഫാന്‍ പറഞ്ഞു. '' ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെയാണ് ഉച്ചഭാഷിണി ഉപയോഗിച്ചിരുന്നത്. എന്നാല്‍, അത് കേട്ടിട്ടും പോലിസ് തെറിവിളിച്ചു. ഞാന്‍ പ്രതിഷേധിച്ചപ്പോള്‍ എന്നെ ആക്രമിച്ചു. സംഭവം സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.-അദ്ദേഹം പറഞ്ഞു.