എംടെക് ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. വിജയന്‍ കരിപ്പൊടി രാമന്‍ അന്തരിച്ചു

Update: 2025-09-02 15:06 GMT

ദുബൈ: മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനും ഗള്‍ഫ് മേഖലയിലെ പ്രമുഖ ടെക്‌നോളജി സ്ഥാപനമായ എംടെക് ഗ്രൂപ്പിന്റെ സ്ഥാപക ഡയറക്ടറുമായ ഡോ. വിജയന്‍ കരിപ്പൊടി രാമന്‍(69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ദുബൈയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. കാസര്‍കോട് ഉദുമ സ്വദേശിയാണ്. 1993ല്‍ യുഎഇ ആസ്ഥാനമായി എംടെക് ഗ്രൂപ്പ് സ്ഥാപിച്ചതിന് ശേഷം കഴിഞ്ഞ 32 വര്‍ഷമായി ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റ് അടക്കം വിവിധ പ്രവാസി അസോസിയേഷനുകളിലെ നിറസാന്നിധ്യമായിരുന്നു. നാട്ടിലേയ്ക്ക് കൊണ്ടുപോയ മൃതദേഹം കൊച്ചിയിലെ സ്വവസതിയില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം തിരുവില്വാമല ഐവര്‍മഠത്തില്‍ സംസ്‌കരിക്കും.ഭാര്യ: മാലിനി വിജയന്‍. മക്കള്‍: നിതിന്‍ വിജയന്‍ (സിനിമാ-പരസ്യ സംവിധായകന്‍), നിഖില്‍ വിജയന്‍ (എംടെക് ഡയറക്ടര്‍). മരുമകള്‍: മൃദുല മുരളി (നടി, സംരംഭക).