ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയില്‍ അശ്ലീല പ്രവൃത്തി; ബിജെപി നേതാവിനെതിരെ കേസ്
ഭോപ്പാല്‍: ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയില്‍ നഗ്നയായ യുവതിയുമായി അശ്ലീലപ്രവൃത്തിയില്‍ ഏര്‍പ്പെട്ട ബിജെപി നേതാവിനെതിരെ കേസെടുത്തു. മധ്യപ്രദേശിലെ മന്ദ്‌സോറിലെ ബിജെപി നേതാവായ മനോഹര്‍ ലാല്‍ ധക്കഡിനെതിരെയാണ് കേസ്. ഇയാളുടെ പ്രവൃത്തികള്‍ റോഡരികിലെ സിസിടിവി കാമറയില്‍ പതിയുകയും വൈറലാവുകയും ചെയ്തു. ഇതോടെയാണ് പോലിസ് കേസെടുത്തത്. സംഭവത്തെ തുടര്‍ന്ന് ധക്കഡ് മഹാസഭ യൂത്ത് അസോസിയേഷന്‍ മനോഹര്‍ ലാല്‍ ധക്കഡിനെ നാഷണല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. മനോഹര്‍ ലാല്‍ ധക്കഡിന്റെ ഭാര്യയും ബിജെപി പ്രവര്‍ത്തകയാണ്. മന്ദ്‌സോറിലെ ബാനി ഗ്രാമത്തിലെ എട്ടാം വാര്‍ഡില്‍ നിന്നും ബിജെപി ടിക്കറ്റില്‍ മല്‍സരിച്ച് വിജയിച്ച അവര്‍ ജില്ലാ പഞ്ചായത്ത് അംഗമാണ്.