മൊസൂളിലെ അല്‍ നൂരി പള്ളി പൂര്‍വ്വസ്ഥിതിയിലാക്കി

Update: 2025-02-10 16:30 GMT

ബാഗ്ദാദ്: ഇറാഖിലെ മൊസൂളിലെ പ്രശസ്തമായ അല്‍നൂരി പള്ളി പൂര്‍വ്വസ്ഥിതിയിലാക്കി. യുണെസ്‌കോയുടെ നേതൃത്വത്തില്‍ ഇറാഖിലെയും വിദേശത്തെയും പ്രമുഖ ആര്‍ക്കിടെക്ടര്‍മാരുടെ നേതൃത്വത്തിലാണ് നിര്‍മാണപ്രവൃത്തികള്‍ നടന്നത്.


ഐഎസ് സംഘടനയെ യുദ്ധത്തില്‍ തോല്‍പ്പിച്ച ശേഷം മൊസൂള്‍ നഗരം പൂര്‍വസ്ഥിതിയിലാക്കാന്‍ 1,005 കോടി രൂപയാണ് ചെലവാക്കിയിരിക്കുന്നത്. യുഎഇയും യൂറോപ്യന്‍ യൂണിയനുമാണ് ഇതിനായി പ്രധാനമായും സഹായം നല്‍കിയതെന്ന് യുണെസ്‌കോ അറിയിച്ചു.


2014ല്‍ ഐഎസ് മൊസൂള്‍ നഗരം പിടിച്ചിരുന്നു. മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ യുഎസ് പിന്തുണയോടെ ഇറാഖി സൈന്യം മൊസൂള്‍ തിരികെ പിടിച്ചു. ഐഎസിന്റെ ഇറാഖിലെ അവസാന ശക്തികേന്ദ്രമായിരുന്നു മൊസൂള്‍. ഈ യുദ്ധത്തിലാണ് പള്ളിയും പ്രദേശത്തെ ചരിത്രപ്രസിദ്ധമായ മറ്റു ആരാധനാലയങ്ങളും തകര്‍ന്നത്. ഇതിന് ശേഷം എട്ടുവര്‍ഷമാണ് പുനര്‍നിര്‍മാണം നീണ്ടത്. നഗരത്തിലെ അല്‍ സാ കോണ്‍വെന്റും പുനര്‍നിര്‍മിച്ചിട്ടുണ്ട്.