''യുഎന്‍ അംഗരാജ്യങ്ങള്‍ ഫലസ്തീനെ അംഗീകരിക്കണം'': 58 ശതമാനം യുഎസ് പൗരന്‍മാര്‍
റോയിട്ടേഴ്‌സ് നടത്തിയ അഭിപ്രായ സര്‍വേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭയില്‍ അംഗമായ ലോകരാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് യുഎസിലെ 58 ശതമാനം ജനങ്ങളും. ഗസയില്‍ ഇസ്രായേല്‍ അടിച്ചേല്‍പ്പിക്കുന്ന പട്ടിണി ഇല്ലാതാക്കാന്‍ യുഎസ് സര്‍ക്കാര്‍ ഇടപെടണമന്ന് 68 ശതമാനം ജനങ്ങളും ആവശ്യപ്പെട്ടു. ആഗോള വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആറുദിവസമെടുത്ത് നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
ഓരോ വര്‍ഷവും നൂറുകണക്കിന് കോടി ഡോളറിന്റെ സൈനികസഹായമാണ് യുഎസ് ഇസ്രായേലിന് നല്‍കുന്നത്. പൊതുജനാഭിപ്രായത്തിലെ മാറ്റം യുഎസ് സര്‍ക്കാരിന്റെ ന്യായീകരണങ്ങളെ ബാധിക്കും. യുകെ, കാനഡ, ഫ്രാന്‍സ്, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളിലെ ജനങ്ങളും ഇസ്രായേല്‍ വിരുദ്ധ നിലപാട് ശക്തിപ്പെടുത്തുകയാണ്.