റമദാനില്‍ പള്ളികള്‍ക്ക് 7,920 മെട്രിക് ടണ്‍ അരി അനുവദിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Update: 2025-03-05 13:44 GMT

ചെന്നൈ: റമദാന്‍ മാസത്തില്‍ മുസ്‌ലിം പള്ളികള്‍ക്ക് 7,920 മെട്രിക് ടണ്‍ അരി അനുവദിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. രാവിലെ അത്താഴത്തിനും നോമ്പുതുറക്കമുള്ള കഞ്ഞി തയ്യാറാക്കാനാണ് അരി അനുവദിച്ചിരിക്കുന്നത്. പതിനെട്ട് കോടി രൂപയാണ് അരിക്കായി വകയിരുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ പള്ളികളിലും കൃത്യസമയത്ത് അരി എത്തുന്നുണ്ടെന്ന് ജില്ലാ കലക്ടര്‍മാര്‍ ഉറപ്പാക്കണമെന്ന് സര്‍ക്കാരിന്റെ മാര്‍ച്ച് മൂന്നിലെ ഉത്തരവ് പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തമിഴ്‌നാട്ടിലെ പള്ളികള്‍ക്ക് റമദാന്‍ മാസത്തില്‍ സര്‍ക്കാര്‍ അരി നല്‍കുന്നുണ്ട്.