പഞ്ചാബിലെ പ്രളയബാധിതരെ സഹായിക്കുന്നതിനിടെ മരണപ്പെട്ടവര്‍ക്കായി പള്ളി നിര്‍മിക്കും (വീഡിയോ)

Update: 2025-10-19 08:19 GMT

ലുധിയാന: പഞ്ചാബിലെ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയപ്പോള്‍ വാഹനാപകടത്തില്‍ മരിച്ച രണ്ടു മുസ്‌ലിം യുവാക്കളുടെ പേരില്‍ പള്ളി നിര്‍മിക്കുമെന്ന് ഗ്രാന്‍ഡ് ഇമാം ഹസറത്ത് ഉസ്മാന്‍ ലുധിയാന്‍വി അറിയിച്ചു.

രാജസ്ഥാനിലെ സിക്രി സ്വദേശി സക്കറിയ മേവാത്തി, ഉത്തരാഖണ്ഡ് സ്വദേശി ഷംസാദ് ഭഗവാന്‍പുരി എന്നിവരുടെ പേരിലാണ് പള്ളി നിര്‍മിക്കുക. സഹായപ്രവര്‍ത്തനങ്ങള്‍ നടത്തി മടങ്ങിപോവുകയായിരുന്ന ഇരുവരും വാഹനാപകടത്തിലാണ് മരിച്ചത്. കാലങ്ങളായി തകര്‍ന്നു കിടക്കുന്ന ഒരു പള്ളി പുനര്‍നിര്‍മിക്കുകയും മറ്റൊരെണ്ണം പുതുതായി നിര്‍മിക്കുകയുമാണ് ചെയ്യുക. ഇരുവരുടെയും സദ്പ്രവര്‍ത്തികളും കല്ലില്‍ രേഖപ്പെടുത്തി പള്ളിയില്‍ സ്ഥാപിക്കും. ഇരുവരുടെയും കുടുംബങ്ങളുടെ സാന്നിധ്യത്തിലായിരിക്കും പള്ളി വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കുക.