ഇറാനെതിരായ യുദ്ധം അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനം; 100-ലധികം യുഎസ് നിയമ വിദഗ്ധരുടെ മുന്നറിയിപ്പ്

Update: 2026-04-03 02:13 GMT

ഇറാന്‍ യുദ്ധം അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാകുമെന്ന മുന്നറിയിപ്പുമായി നൂറിലധികം യുഎസ് നിയമ വിദഗ്ധര്‍ രംഗത്തെത്തി. ഇത് സംബന്ധിച്ച് നിയമ വിദഗ്ധര്‍ തുറന്ന് കത്തെഴുതി. സംഘര്‍ഷം 'അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനങ്ങളെക്കുറിച്ച് അഗാധമായ ആശങ്ക ഉയര്‍ത്തുന്നുവെന്ന് കത്തില്‍ വാദിച്ചു.

'ഇറാനെതിരായ ആക്രമണം യുണൈറ്റഡ് നേഷന്‍സ് ചാര്‍ട്ടറിന്റെ വ്യക്തമായ ലംഘനമാണ്. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രസ്താവനകളും കത്തില്‍ ഉള്‍പ്പെടുന്നു. യുദ്ധക്കുറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനങ്ങളെക്കുറിച്ചും കത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. പ്രമുഖ അക്കാദമിക് വിദഗ്ധരും മുന്‍ സര്‍ക്കാര്‍ അഭിഭാഷകരും സൈനിക നിയമ വിദഗ്ധരും ഒപ്പിട്ട കത്ത് ജസ്റ്റ് സെക്യൂരിറ്റി ഫോറമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുദ്ധത്തില്‍ യുഎസിന്റെ പങ്കിനെ കുറിച്ചാണ് പ്രധാനമായും വിമര്‍ശനം ഉന്നയിച്ചിട്ടുള്ളത്.

സിവിലിയന്മാര്‍ക്ക് നേരെയുള്ള ആക്രമണം, പരിസ്ഥിതി നാശം, വര്‍ദ്ധിച്ചുവരുന്ന പ്രാദേശിക അപകടസാധ്യതകള്‍ എന്നിവ കത്ത് എടുത്തുകാണിക്കുന്നു.

സിവിലിയന്മാരെ സംരക്ഷിക്കുന്ന ആഗോള മാനദണ്ഡങ്ങളെ ദുര്‍ബലപ്പെടുത്തുന്ന യുദ്ധകുറ്റമാണ് ഇറാനെതിരായ ഇസ്രായേല്‍-യുഎസ് ആക്രമണമെന്നും കത്തില്‍ പറയുന്നു.