കൊച്ചി: ചിത്രകാരന്‍ മോപ്പസാങ് വാലത്ത് (68) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ സ്വദേശമായ കോട്ടയത്ത്. പ്രശസ്ത ചരിത്രകാരന്‍ വി വി കെ വാലത്തിന്റെ മകനാണ്. എഴുത്തുകാരന്‍ സോക്രട്ടീസ് വാലത്ത് സഹോദരനാണ്. ബിഎസ്എന്‍എല്‍ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥ മിനിയാണ് ഭാര്യ. മകന്‍ ഡിജിറ്റല്‍ ചിത്രകാരന്‍ വാന്‍ഗോവ്. മകള്‍ ഏയ്ഞ്ചല്‍.
കോളജ് പഠനകാലത്തു സുഹൃത്തുക്കള്‍ക്കു ഷര്‍ട്ടില്‍ ഫാബ്രിക് പെയ്ന്റിങ് ചെയ്തുകൊടുത്തായിരുന്നു തുടക്കം. പിന്നീട് ജലഛായ ചിത്രങ്ങളിലേക്ക് മാറി. 1982ല്‍ ലളിതകല അക്കാദമിയുടെ പ്രത്യേക ബഹുമതി നേടിയിരുന്നു. 2021ല്‍ കഥകളി ചിത്രങ്ങള്‍ വരച്ചുതുടങ്ങി. 2021ല്‍ സമൂഹമാധ്യമങ്ങള്‍ വഴി ദിവസവും ലൈവ് ചിത്രരചനയും നടത്തിയിരുന്നു. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പബ്ലിക്കേഷന്‍ മാനേജരായി ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നു.