ഉഡുപ്പി: കര്‍ണാടകയിലെ ഉഡുപ്പിയില്‍ സ്വകാര്യഭൂമിയില്‍ സ്ഥാപിച്ച കുരിശ് തകര്‍ത്തു. കട്ടിംഗേരി ഗ്രാമത്തില്‍ ഫെബ്രുവരി 19നാണ് സംഭവം. നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ ശിര്‍വ പോലിസ് കേസെടുത്തു.
വലേരിയന്‍ ലോബോ എന്നയാളുടെ ഭൂമിയില്‍ 30 വര്‍ഷം മുമ്പ് സ്ഥാപിച്ച കുരിശാണ് വര്‍ഗീയവാദികള്‍ തകര്‍ത്തിരിക്കുന്നത്. ഗ്രാമത്തിലെ 30 കുടുംബങ്ങള്‍ വര്‍ഷത്തില്‍ പ്രാര്‍ത്ഥന നടത്തുന്ന സ്ഥലം കൂടിയാണിതെന്ന് ഭാരതീയ ക്രൈസ്ത ഒക്കൂട്ട എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റായ പ്രശാന്ത് ജാട്ടണ്ണ പറഞ്ഞു.
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.