ലണ്ടന്‍: മുസ്‌ലിം വയോധികനെ കുത്തിക്കൊന്ന കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നിയോ നാസി ജയിലില്‍ മരിച്ച നിലയില്‍. 2013ല്‍ യുകെയിലെ ബിര്‍മിങ്ഹാമില്‍ മുഹമ്മദ് സലീം എന്ന 82കാരനെ കൊലപ്പെടുത്തിയ യുക്രൈന്‍ പൗരനായ നിയോനാസി പാവ്‌ലോ ലാപ്ഷിനാണ് ജയിലില്‍ മരിച്ചത്.
യുക്രൈയ്ന്‍കാരനായ പാവ്‌ലോ വിദ്യാര്‍ഥിയായാണ് 2013ല്‍ ബ്രിട്ടനില്‍ എത്തിയത്. മുസ്‌ലിംകള്‍ ധാരാളമുള്ള ബിര്‍മിങ്ഹാമിലെ സ്‌മോള്‍ ഹെത്ത് പ്രദേശത്താണ് താമസിച്ചിരുന്നത്. തുടര്‍ന്ന് ഇയാള്‍ പ്രദേശത്ത് നിരവധി വംശീയ ആക്രമണങ്ങള്‍ നടത്തി. നിരവധി ബോംബുകളും ഇയാള്‍ വിവിധ പള്ളികളില്‍ സ്ഥാപിച്ചു. ആണികളും ഇരുമ്പുകഷ്ണങ്ങളും ഉള്‍പ്പെടുത്തിയ ബോംബുകളായിരുന്നു അവ. പരമാവധി പേരെ ബാധിക്കണമെന്നതായിരുന്നു ഉദ്ദേശ്യം. പക്ഷേ, സ്‌ഫോടനങ്ങള്‍ നടന്നപ്പോള്‍ പരിസരത്ത് ആളുകളുണ്ടായിരുന്നില്ല. 2013 ഏപ്രില്‍ 29ന് മുഹമ്മദ് സലീം പള്ളിയില്‍ പോയി വരുമ്പോഴാണ് പാവ്‌ലോ കുത്തിയത്. പക്ഷേ, പ്രതിയെ കണ്ടെത്താന്‍ പോലിസിന് കഴിഞ്ഞില്ല. ജൂലൈ 18ന് ഒരു പള്ളിക്ക് സമീപം ബോംബ് സ്ഥാപിക്കുമ്പോഴാണ് പ്രതി പിടിയിലായത്. തുടര്‍ന്ന് വിചാരണ നടത്തി ശിക്ഷിച്ചു. ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. ചുരുങ്ങിയത് 40 വര്‍ഷം കഴിയാതെ പരോള്‍ അനുവദിക്കരുതെന്നും ജഡ്ജി നിര്‍ദേശിച്ചിരുന്നു.
യുക്രൈയ്ന്‍ നിയോ നാസികളുടെ ശക്തികേന്ദ്രമാണ്. യുക്രൈന്‍ ഭരണകൂടത്തിലും അവര്‍ക്ക് സ്വാധീനമുണ്ട്. അത് ചൂണ്ടിക്കാട്ടിയാണ് റഷ്യ യുക്രൈയ്‌നെതിരെ ആക്രമണം തുടങ്ങിയത്.