ശ്രീനഗറില്‍ പാകിസ്താന്‍ ആക്രമണം നടത്തിയെന്ന പ്രചാരണം വ്യാജമെന്ന് പ്രതിരോധമന്ത്രാലയം

Update: 2025-05-07 04:34 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ പാകിസ്താന്‍ ആക്രമണം നടത്തിയെന്നുള്ള പ്രചാരണം വ്യാജമാണെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. ശ്രീനഗറിലെ വ്യോമതാവളവും ഇന്ത്യന്‍ ബ്രിഗേഡ് ആസ്ഥാനവും ആക്രമിച്ചു തുടങ്ങിയ പ്രചാരണങ്ങള്‍ വ്യാജമാണെന്ന് പ്രതിരോധമന്ത്രാലയത്തിന്റെ എക്‌സിലെ പോസ്റ്റ് പറയുന്നു.


രാവിലെ പത്ത് മണിക്ക് ആക്രമണം സംബന്ധിച്ച് വാര്‍ത്താസമ്മേളനം നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു.