ഹരിയാനയില്‍ ബൈബിള്‍ കത്തിച്ചു (വീഡിയോ)

Update: 2025-11-15 13:08 GMT

രോഹ്താസ്: ഹരിയാനയിലെ രോഹ്താസില്‍ ഹിന്ദുത്വ സംഘം ക്രിസ്ത്യന്‍ വിശ്വാസികളെ കൊണ്ട് ബൈബിളും മറ്റും കത്തിച്ചു. ക്രിസ്ത്യാനികളെ കൊണ്ട് പരസ്യമായി വിശ്വാസത്തെ തള്ളിപ്പറയിപ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു. ക്രിസ്ത്യാനികള്‍ രാജ്യദ്രോഹികളാണെന്നും അവരുടെ വിശുദ്ധ പുസ്തകങ്ങള്‍ അഴുക്കാണെന്നും ഹിന്ദുത്വര്‍ ആക്രോശിച്ചു. കൂടാതെ ക്രിസ്ത്യാനികളെ കൊണ്ട് ജയ് ശ്രീരാം, ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങളും വിളിപ്പിച്ചു.