എം കെ ഫൈസിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ചു

Update: 2025-03-04 12:46 GMT

പെരിന്തല്‍മണ്ണ: എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസിയെ ഇഡി അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പെരിന്തല്‍മണ്ണ നിയോജക മണ്ഡലം കമ്മിറ്റി പെരിന്തല്‍മണ്ണ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് പുലാമന്തോള്‍, സെക്രട്ടറി അലി മാസ്റ്റര്‍, സാദിഖ് ചെമ്മലശ്ശേരി, പി വി ശിഹാബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.