നെതന്യാഹുവിന്റെ സ്വകാര്യവസതിക്ക് നേരെയും മിസൈല്‍ ആക്രമണമെന്ന് റിപോര്‍ട്ട്

Update: 2025-06-15 15:07 GMT

തെല്‍അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സിസേറിയ പ്രദേശത്തെ സ്വകാര്യവസതിക്ക് നേരെയും മിസൈല്‍ ആക്രമണമുണ്ടായതായി റിപോര്‍ട്ട്. വടക്കന്‍ ഇസ്രേയിലെ സിസേറിയ മുതല്‍ വടക്ക് അസ്ഖലാന്‍ വരെയുള്ള പ്രദേശങ്ങളില്‍ അപായമണി മുഴങ്ങുകയാണെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ഓപ്പറേഷന്‍ ട്രൂ പ്രോമിസ്-3ന്റെ പുതിയ ഘട്ടമാണ് ഇതെന്ന് ഇറാന്‍ അറിയിച്ചു. അപ്പര്‍ ഗലീലി, ലോവര്‍ ഗലീലി, ഹൈഫ, അഫുല, നസ്‌റത്ത് എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടക്കുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. ഖാദേറ പ്രദേശത്തെ വൈദ്യുത നിലയത്തേയും ഇറാന്‍ ലക്ഷ്യമാക്കിയിട്ടുണ്ട്.

കഴിഞ്ഞ യുദ്ധത്തില്‍ ലബ്‌നാനിലെ ഹിസ്ബുല്ല പ്രസ്ഥാനം സിസേറിയയിലെ നെതന്യാഹുവിന്റെ വീട് ഡ്രോണ്‍ ഉപയോഗിച്ച് ആക്രമിച്ചിരുന്നു.2024 ഒക്ടോബര്‍ 19നായിരുന്നു ഈ ആക്രമണം.