ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് 20 കോടി

Update: 2025-02-07 04:49 GMT

തിരുവനന്തപുരം: ന്യൂനപക്ഷവിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിനായി 20 കോടി രൂപ അനുവദിച്ച് ബജറ്റ്. സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച വിവാദങ്ങള്‍ കത്തിനില്‍ക്കെയാണ് തുക അനുവദിച്ചിരിക്കുന്നത്. ബജറ്റില്‍ ഈ മേഖലയില്‍ വിഹിതം അനുവദിക്കുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.