ദേശീയ ന്യൂനപക്ഷ കമ്മീഷന് മേധാവികളെ നിയമിച്ചില്ല; കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നോട്ടിസ്

Update: 2025-10-15 12:50 GMT

ന്യൂഡല്‍ഹി: ദേശീയ ന്യൂനപക്ഷ കമ്മീഷന് മേധാവിമാരെ നിയമിക്കാത്ത കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നോട്ടിസ് അയച്ചു. കഴിഞ്ഞ ആറുമാസമായി കമ്മീഷന് ചെയര്‍പേഴ്‌സണെയും വൈസ് ചെയര്‍പേഴ്‌സണെയും നിയമിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയിലാണ് ചീഫ്ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ അധ്യക്ഷനായ ബെഞ്ച് നോട്ടിസ് അയച്ചത്. '' കമ്മീഷന് മേധാവിമാരില്ലാത്തത് വലിയ വിഷയമാണ്. കേസ് അടുത്തതവണ പരിഗണിക്കുന്നത് വരെ കാത്തിരിക്കരുത്.''-കേന്ദ്രത്തിന് നോട്ടിസ് അയച്ച് കോടതി പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകനായ മുജാഹിദ് നഫീസ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഏപ്രില്‍ മുതല്‍ കമ്മീഷന് ചെയര്‍പേഴ്‌സണും വൈസ് ചെയര്‍പേഴ്‌സണുമില്ലെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.