ബൈക്ക് അപകടത്തെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷം (വീഡിയോ)

Update: 2025-06-20 13:22 GMT

അംറോഹ: ഉത്തര്‍പ്രദേശിലെ അംറോഹയില്‍ ബൈക്ക് അപകടത്തെ തുടര്‍ന്നുള്ള വാക്കുതര്‍ക്കം വര്‍ഗീയ സംഘര്‍ഷത്തിന് കാരണമായി. ദൗലത്ത്പൂരില്‍ ഏതാനും വീടുകള്‍ക്ക് അക്രമികള്‍ തീയിട്ടു. ബുധനാഴ്ചയാണ് സംഭവങ്ങള്‍ നടന്നത്. ജാവേദ് എന്ന മുസ്‌ലിം യുവാവ് ഓടിച്ച കാറും ബബ്‌ലു സിങ് എന്ന യുവാവ് ഓടിച്ച ബൈക്കും കൂട്ടിയിടിച്ചതാണ് വാക്കുതര്‍ക്കത്തിന് കാരണമായത്. വാക്കുതര്‍ക്കം വര്‍ഗീയസംഘര്‍ഷമായി രൂപപ്പെടുകയായിരുന്നു. ഒരു സംഘം പ്രദേശത്ത് എത്തി ജാവേദിനെ ആക്രമിച്ചു. കാറിന് തീയിട്ടു. പിന്നീട് ജാവേദിന് കാര്‍ നല്‍കിയ ബന്ധുവായ ഇബ്‌നു ഹസന്‍ എന്നയാളുടെ വീട്ടില്‍ എത്തി അവിടെയും തീയിട്ടു.

വീട്ടിലെ രണ്ടു കന്നുകാലികളെയും കത്തിച്ചു. സമാനമായ ഒരു ചെറിയ അപകടമാണ് 2013ലെ മുസഫര്‍ നഗര്‍ കലാപത്തിന് കാരണമായത്. നിരവധി പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് വീടുകള്‍ ആക്രമിക്കപ്പെടുകയും ചെയ്ത സംഭവമാണത്.