സന്‍ആ: യുഎസിനെതിരായ വിജയം ആഘോഷിക്കാന്‍ ദശലക്ഷത്തില്‍ അധികം യെമനികള്‍ പ്രകടനം നടത്തി. യെമന്‍ തലസ്ഥാനമായ സന്‍ആയിലാണ് വിജയം ആഘോഷിച്ചും ഗസയ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചും പ്രകടനം നടന്നത്.
യെമനികള്‍ ഗസയെ ഉപേക്ഷിക്കുകയോ അവരോട് പുറംതിരിക്കുകയോ ചെയ്യില്ലെന്ന് പ്രകടനക്കാര്‍ പ്രഖ്യാപിച്ചു. ഇസ്രായേലിനും യുഎസിനും മരണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രകടനം നടന്നത്.