ജൂത പുതുവല്‍സരത്തിന് മുമ്പ് തേനീച്ചക്കൂടുകള്‍ നശിച്ചു; കാര്‍ഷിക യുദ്ധമെന്ന് സയണിസ്റ്റുകള്‍

Update: 2025-09-19 06:00 GMT

തെല്‍അവീവ്: അപ്പര്‍ ഗലീലി പ്രദേശത്ത് ജൂതകുടിയേറ്റക്കാര്‍ സ്ഥാപിച്ച തേനീച്ചക്കൂടുകള്‍ നശിപ്പിച്ചെന്ന് ആരോപണം. ജൂത പുതുവല്‍സര ആഘോഷത്തിന് തേനെടുക്കാന്‍ സ്ഥാപിച്ച തേനീച്ചക്കൂടുകളില്‍ മാരകമായ രാസവസ്തു വിതറിയെന്നാണ് ജൂത കുടിയേറ്റക്കാര്‍ ആരോപിക്കുന്നത്. ജൂത കുടിയേറ്റക്കാരില്‍ തന്നെ ഏറ്റവും ക്രൂരരായ വിഭാഗം നടത്തുന്ന കിബ്ബുത്‌സ് തിരാത്ത് സി സെറ്റില്‍മെന്റിന് കീഴിലുള്ള കാര്‍ഷിക സമിതിയാണ് തേനീച്ചക്കൂടുകള്‍ സ്ഥാപിച്ചിരുന്നത്. 40 തേനീച്ചക്കൂടുകളിലെ തേനീച്ചകള്‍ രാസവസ്തു മൂലം ചത്തു. സയണിസ്റ്റ് കൃഷിയെ നശിപ്പിക്കാന്‍ ചിലര്‍ നടത്തിയ ഗൂഡാലോചനയാണ് ഇതിന് പിന്നിലെന്ന് കുപ്രസിദ്ധ സയണിസ്റ്റ് തേനീച്ചവളര്‍ത്തലുകാരനായ മൈക്കിള്‍ ബീരി പറഞ്ഞു. ഫലസ്തീനികളെ ബലമായി കുടിയൊഴിപ്പിച്ച് ഒലീവ് മരങ്ങളെല്ലാം നശിപ്പിച്ച ശേഷമാണ് സയണിസ്റ്റുകള്‍ ഈ പ്രദേശത്ത് കുടിയേറ്റ ഗ്രാമങ്ങള്‍ നിര്‍മിച്ചത്.