വയനാട്: ചികില്‍സ നടത്തി അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ബലാത്സംഗംചെയ്‌തെന്ന കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കട്ടിപ്പാറ, ചെന്നിയാര്‍മണ്ണില്‍ വീട്ടില്‍ അബ്ദുറഹിമാന്‍ (51) ആണ് പിടിയിലായത്. ഒക്ടോബര്‍ എട്ടിന് ഇയാള്‍ യുവതിയെ കോട്ടപ്പടിയിലെ ഹോം സ്റ്റേയില്‍ എത്തിച്ചു ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തളിപ്പറമ്പ്, വൈത്തിരി പോലിസ് സ്റ്റേഷനുകളിലും സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലും അനധികൃതമായി ആയുധം കൈവശംവെക്കല്‍, സാമ്പത്തികത്തട്ടിപ്പ് കേസുകളിലും ആയുധനിയമം, സ്ഫോടകവസ്തുനിയമം പ്രകാരമുള്ള കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.