പാലക്കാട് മധ്യവയസ്‌കന്‍ വെടിയേറ്റുമരിച്ച നിലയില്‍; ഭാര്യയെ കോയമ്പത്തൂരിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയിലും കണ്ടെത്തി

Update: 2025-03-03 05:56 GMT

പാലക്കാട്: വണ്ടാഴിയില്‍ മധ്യവയസ്‌കനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഏറാട്ടുകുളമ്പ് വീട്ടില്‍ കൃഷ്ണകുമാര്‍ (52) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഇയാളുടെ ഭാര്യ സംഗീതയെ കോയമ്പത്തൂരിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഭാര്യയെ കൊന്ന ശേഷം നാട്ടിലെത്തി ആത്മഹത്യ ചെയ്തുവെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നും പോലിസ് സൂചന നല്‍കി.