അഴിയൂര്‍(കോഴിക്കോട്): കിണര്‍ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് യുവാവ് മരിച്ചു. മണ്ണിനടിയില്‍ കുടുങ്ങിയ കണ്ണൂര്‍ കരിയാട് മുക്കാളിക്കരയില്‍ കുളത്തുവയല്‍ രജീഷ് (48) ആണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അഴിയൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ഹാജിയാര്‍ പള്ളി റോഡില്‍ ഇന്നുച്ചയോടെയാണ് അപകടമുണ്ടായത്. രജീഷ് ഉള്‍പ്പെടെ 6 പേരാണ് കിണര്‍ പണിക്കായി ഉണ്ടായിരുന്നത്. പണി നടക്കുന്നതിനിടെ മണ്ണിടിഞ്ഞു വീഴുകയും രജീഷ് മണ്ണിനടിയില്‍ കുടുങ്ങുകയുമായിരുന്നു. കിണറിനുള്ളില്‍ രജീഷിനൊപ്പമുണ്ടായിരുന്ന തൊഴിലാളി അഴിയൂര്‍ മൂന്നാം ഗേറ്റ് സ്വദേശി വേണു (52)നെ രക്ഷപ്പെടുത്തി.