മണിപ്പൂരില്‍ തോക്കുകളുമായി ഫുട്‌ബോള്‍ കളിച്ച് യുവാക്കള്‍ (വീഡിയോ)

Update: 2025-02-07 01:17 GMT

ഇംഫാല്‍: വര്‍ഗീയ-വംശീയ സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ എകെ 47 അടക്കമുള്ള അത്യാധുനിക തോക്കുകളുമായി ഫുട്‌ബോള്‍ കളിക്കുന്ന യുവാക്കളുടെ വീഡിയോ വൈറലാവുന്നു. ഫുട്‌ബോള്‍ മല്‍സരത്തിന്റെ യൂണിഫോം ധരിച്ചിരിക്കുന്ന കളിക്കാരുടെ കൈവശം എകെ 47, എം4 തോക്കുകളാണ് ഉള്ളത്. മണിപ്പൂരിലെ കാംങ്‌പോക്പി ജില്ലയിലെ ഗാംനോഫായിയിലെ നോജാങ് കിപ്‌ഗെന്‍ സ്മാരക മൈതാനത്താണ് ഈ ഫുട്‌ബോള്‍ മല്‍സരം നടന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

മണിപ്പൂരിലെ ഭൂരിപക്ഷ വിഭാഗമായ മെയ്‌തെയ് വിഭാഗക്കാരുടെ ആക്രമണങ്ങള്‍ നേരിടുന്ന പ്രദേശമാണ് ഇത്. കുക്കി നാഷണല്‍ ഫ്രണ്ട് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ഫുട്‌ബോള്‍ കളിക്കുന്നതെന്നാണ് സൂചന. നേരത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി ഈ സംഘടന വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ടിരുന്നു.സായുധ ഫുട്‌ബോള്‍ മല്‍സരത്തെ ചോദ്യം ചെയ്ത് മെയ്‌തെയ് സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Tags: