വിവാഹവിരുന്നില്‍ ചിക്കന്‍ ബിരിയാണി വിളമ്പിയതിനെതിരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ (video)
ബന്‍സ്വാര: രാജസ്താനിലെ ബന്‍സ്വാര ജില്ലയിലെ ഗാര്‍ഹി ഗ്രാമത്തില്‍ വിവാഹചടങ്ങ് തടസപ്പെടുത്തി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. അതിഥികള്‍ക്ക് നല്‍കാന്‍ ചിക്കന്‍ ബിരിയാണി തയ്യാറാക്കിയതില്‍ പ്രകോപിതരായാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വിരുന്ന് നടക്കുന്ന ഹാളില്‍ എത്തിയത്. തുടര്‍ന്ന് ഭക്ഷണം പാചകം ചെയ്ത സ്ഥലത്ത് ഗംഗാജലം ഒഴിച്ചു. ഫെബ്രുവരി രണ്ട് ഞായറാഴ്ച്ചയാണ് സംഭവം. വിവാഹചടങ്ങ് അലങ്കോലപ്പെടുത്തിയതിന് ഹിന്ദുത്വര്‍ക്കെതിരെ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.ഗുജറാത്തിലെ വഡോദരയില്‍ വിവാഹത്തിന് മാംസാഹാരം പാചകം ചെയ്തതിനെതിരെയും ഹിന്ദുത്വര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
വിവാഹവിരുന്നില്‍ ചിക്കന്‍ ബിരിയാണി വിളമ്പിയതിനെതിരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ pic.twitter.com/UW2Rbw616f
— Thejas News (@newsthejas) February 11, 2025