ഗസയിലെ ഇസ്രായേലി ഉപരോധം തകര്‍ത്ത് മിക്കെനോ; ഗസയില്‍ നിന്നുള്ള വീഡിയോ കാണാം

Update: 2025-10-03 06:33 GMT

ഗസ സിറ്റി: ഫലസ്തീനിലെ ഗസയില്‍ 2009 മുതല്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം തകര്‍ത്ത് ഗ്ലോബല്‍ സുമൂദ് ഫ്‌ളോട്ടില്ലയിലെ മിക്കെനോ ബോട്ട്. ഗസയില്‍ കടല്‍തീരത്ത് നില്‍ക്കുന്ന ഫലസ്തീനികള്‍ മിക്കെനെ ബോട്ടിനെ കണ്ടു. അതിന്റെ വീഡിയോയും അവര്‍ പുറത്തുവിട്ടു. ഗസയില്‍ അടുക്കാന്‍ ഏതാനും മിനുട്ടുകള്‍ ബാക്കിയുള്ളപ്പോള്‍ ഇസ്രായേലി സൈന്യം ബോട്ടിനെ തടഞ്ഞു. 2009ന് ശേഷം ആദ്യമായാണ് ഒരു ബോട്ട് ഉപരോധം തകര്‍ത്തത്.

Full View


അതേസമയം, അഞ്ച് ദിവസം മുമ്പ് ഇറ്റലിയില്‍ നിന്നും ഗസയിലേക്ക് പുറപ്പെട്ട നിരവധി ബോട്ടുകള്‍ നിലവില്‍ മെഡിറ്ററേനിയന്‍ കടലില്‍ ഉണ്ട്. അവ യാത്ര തുടരുകയാണ്. അല്‍ ദാമിര്‍ എന്ന കപ്പലും കൂട്ടത്തിലുണ്ട്. അതില്‍ നിരവധി ഡോക്ടര്‍മാരും മാധ്യമപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളുമുണ്ട്.